കുവൈത്ത് സിറ്റി : ആദര്‍ശത്തില്‍ ഉറച്ച് നിന്നുകൊണ്ട് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആദര്‍ശത്തിലൂന്നിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമഗ്ര മേഖലയിലും യോജിക്കാവുന്ന വിഷയങ്ങളില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നും സംഘടനകള്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐ.ഐ.സി കേന്ദ്ര കൌണ്‍സില്‍ സംഗമം അഭിപ്രായപ്പെട്ടു.

കുവൈത്തിലെ സംഘടനകള്‍ പരസ്പരം മാനവവിഭവശേഷി പങ്കുവെച്ചു കൊണ്ട് പൊതുമണ്ഡലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ പ്രകടമായി തന്നെ വളര്‍ന്ന് വരുന്നതില്‍ ഉല്‍കണ്ഠയുണ്ടെന്നും ഭരണാധികാരികള്‍ ഇതിനെ ഗൗരവത്തോടെ കാണണമെന്നും കൌണ്‍സില്‍ സംഗമം സൂചിപ്പിച്ചു.

കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2025-2026 വര്‍ഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി യൂനുസ് സലീം, ജനറല്‍ സെക്രട്ടറിയായി മനാഫ് മാത്തോട്ടം, ട്രഷറായി അനസ് മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍ അബൂബക്കര് സിദ്ധീഖ് മദനി, അബ്ദുല്‍ അസീസ് സലഫി എന്നിവരാണ്.

കേന്ദ്ര സെക്രട്ടറിമാരായി സഅദ് കെ.സി, അബ്ദുല്ലത്തീഫ് പേക്കാടന്‍, അബ്ദുല്‍ റഷീദ്. ടി.എം, സൈദ് മുഹമ്മദ് റഫീഖ്, അബ്ദുറഹിമാന്‍ സിദ്ധീഖ്, മുഹമ്മദ് ആമിര്‍ യൂ.പി, നബീല്‍ ഹമീദ്, മുഹമ്മദ് ബഷീര്‍, മുര്‍ഷിദ് അരീക്കാട്, അബ്ദുന്നാസര്‍ മുട്ടില്‍, മുഹമ്മദ് ശാനിബ് പേരാമ്പ്ര, അയ്യൂബ് ഖാന്‍ മാങ്കാവ്, ഇബ്രാഹിം കൂളിമുട്ടം, ഷെര്‍ഷാദ് കോഴിക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു.തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ അയ്യൂബ് ഖാന്‍, മനാഫ് മാത്തോട്ടം, സഅദ് കെ.സി, ആമിര്‍ മാത്തൂര്‍ എന്നിവര് നിയന്ത്രിച്ചു