- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാര്‍ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ് മദി ഏരിയ എം.ജി.എം, മദ്രസ്സ പാരന്‍സ് എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്ത്വാര്‍ സംഘടിപ്പിച്ചു. തിരുവനന്തപ്പുരം ജില്ല മുതല്‍ കാസര്‍ക്കോട് ജില്ല വരെയുള്ള വിവിധ കുടുംബങ്ങളും യുവാക്കളും പങ്കെടുത്ത മേഖല ഇഫ്ത്വാര്‍ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി മാറി. കുടുംബ ബന്ധങ്ങളുടെ മഹത്വം എന്ന വിഷയത്തില്‍ പ്രസിദ്ധ പ്രഭാഷകനും ഖുറാന്‍ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയല്‍ മുഖ്യപ്രഭാഷണം സംഗമത്തിന് മിഴികേകി. കുടുംബ ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിര്‍ണായകമാണെന്നും, കുടുംബങ്ങളില്‍ ഉഷ്മളത നില നിര്‍ത്താന്‍ കുടുംബ സന്ദര്‍ശനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സ്‌നേഹം, പരസ്പര ബഹുമാനം, കരുതല്‍ എന്നിവ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് - നൌഷാദ് കാക്കവയല്‍ പറഞ്ഞു.
ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാര്‍ ശ്രദ്ധേയമായി മാറുന്നു. വനിതകള്‍ വീടുകളില്‍ പ്രത്യേകം തയ്യാറാക്കി കൊണ്ട് വന്ന കേരളത്തിലെ വിവിധ ജില്ലകളിലെ വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളുമായി നടത്തുന്ന ഇഫ്തത്വാര്‍ സംഗമം ഇത് നാലാം വര്‍ഷം പിന്നിടുകയാണ്. മുന്നൂറില്‍ പരം പേര്‍ക്കാണ് ഇഫ്ത്വാര്‍ വിരുന്ന് ഒരുക്കിയത്. ചെറിയ ബോക്‌സില്‍ ഇഫ്ത്വാറിനുള്ള ഫ്രൂട്‌സും പൊരിക്കടികളും നല്‍കി. മഗ് രിബ് നമസ്‌കാര ശേഷം ബൊഫെ രൂപത്തില്‍ ഭക്ഷണവും ഏര്‍പ്പാട് ചെയ്തു.
സംഗമത്തില്‍ ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസര്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി, സെക്രട്ടറി ശാനിബ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. മിശാല്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. ബിന്‍സീര്‍ പുറങ്ങ് മഗ് രിബ് ബാങ്ക് കൊടുത്തു. ശൈഖ് ത്വന്‍ത്വാവി ബുയൂമി അശീശ്, അബൂബക്കര്‍ സിദ്ധീഖ് മദനി, അബ്ദുറഹിമാന്‍ പൊന്നാനി എന്നിവര്‍ പങ്കെടുത്തു.