കുവൈറ്റ് : ആരാധന ദൈവ സ്മരണ ഖുര്‍ആന്‍ പാരായണം സൂക്ഷ്മത ഭക്തി വിനയം തുടങ്ങിയ സല്‍കാര്യങ്ങളുടെ സമ്മേളന കാലമാണ് വിശുദ്ധ റമളാന്‍ മാസമെന്ന് പ്രമുഖ ഖാരിഉം യുവ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയല്‍ പറഞ്ഞു . ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹസ്സാവിയ യുണിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . അന്ധകാരമയമായ ജന ജീവിതത്തിലേക്ക് ഒരു പുതിയ പ്രഭാതത്തിന്റെ ആഗമനവുകൂടിയാണ് റമളാന്‍.

വ്രതവും ഖുര്‍ആനും തമ്മില്‍ അഗാധമായ നൂലിഴകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് നൌഷാദ് വിശദീകരിച്ചു.സംഗമത്തില്‍ ശാഖ പ്രസിഡന്റ് മുഹമ്മദ് ഹനൂബ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി നൌഷാദ് മദനിക്കുള്ള ഉപഹാരം നല്‍കി. കേന്ദ്ര നേതാക്കളായ യൂനുസ് സലീം, മനാഫ് മാത്തോട്ടം, അല്‍ അമീന്‍ സുല്ലമി, അനസ് മുഹമ്മദ്, അയ്യൂബ് ഖാന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. സെക്രട്ടറി മുഹമ്മദ് ആസിഫ് വടകര സ്വാഗതം പറഞ്ഞു. അഹ്തിശാം അബ്ദുല്‍ അസീസ് ഖിറാഅത്ത് നടത്തി.