കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര ഈദ് സുദിനത്തില്‍ വഫ്രയിലേക്ക് പിക് നിക് സംഘടിപ്പിച്ചു. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്ക് വൈവിധ്യമായ മത്സരങ്ങള്‍ സംഘടിപ്പിച്ചു.പിക് നിക് ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറര്‍ അനസ് മുഹമ്മദ്, സെക്രട്ടറിമാരായ അബ്ദുറഹിമാന്‍, അയ്യൂബ് ഖാന്‍, അബ്ദുല്‍ നാസര്‍ മുട്ടില്‍, അബ്ദുറഷീദ്. ടി.എം, നബീല്‍ ഫറോഖ്, സൈദ് മുഹമ്മദ് റഫീഖ്, ഷെര്‍ഷാദ് പുതിയങ്ങാടി, റോഷന്‍, ജംഷീര്‍ നിലമ്പൂര്‍, മുനീര്‍ കൊണ്ടോട്ടി, ഇമ്രാന്‍ കൊയിലാണ്ടി, അബ്ദുല്‍ ഗഫൂര്‍ പെരുമ്പിലാവ്, മുഹമ്മദ് കെ.സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.