കുവൈത്ത് സിറ്റി : വക്കം മൗലവി സമ്പൂര്‍ണ്ണ കൃതികളുടെ മിഡില്‍ ഈസ്റ്റ് തല പുസ്തക പ്രകാശനവും നവോത്ഥാന സമ്മേളനവും വെള്ളിയാഴ്ച (സെപ്തംബര്‍ 12 ന്) വൈകുന്നേരം 6.30 മണിക്ക് മസ്ജിദുല്‍ കബീറില്‍ നടക്കും. സംഗമം അല്‍ ജംഇയ്യത്തുല്‍ സല്‍സബീല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് ഉദ്ഘാടനം ചെയ്യും. നവോത്ഥാന സമ്മേളനത്തില്‍ യുവപണ്ഡിതനും പ്രഭാഷകനുമായ റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തും. ഔക്കാഫിന്റെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്തും യുവതയും സംയുക്തമായാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സമ്പൂര്‍ണ രചന കൈരളിക്ക് സമ്മാനിക്കുന്നത്.

സംഗമത്തില്‍ വെച്ച് സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരം വാങ്ങാന്‍ സൌകര്യം ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ട്. വിവിധ ഏരിയകളില്‍ നിന്ന് വാഹന സൌകര്യം ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 6582 9673, 9782 7920