- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പരീക്ഷ; യൂനുസ് സലീം ഹര്‍ശാബി എന്നിവര്‍ക്ക് ഒന്നാം റാങ്ക്
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഖ്യു.എല്‍.എസ്സിന് കീഴില്‍ ഹവല്ലി അല്‍സീര്‍ സെന്ററില്‍ വെച്ച് നടന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷയില്‍ പുരുഷന്മാരില്‍ യൂനുസ് സലീമും സ്ത്രീകളില്‍ ഹര്‍ശാബിയും എന്നിവര്‍ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി. പുരുഷന്മാരില്‍ രണ്ടാം സ്ഥാനം നബീല്‍ ഹമീദും ഇബ്രാഹിം കൂളിമുട്ടവും കരസ്ഥമാക്കി. ബദറുദ്ധീന്‍ പുളിക്കല്‍ മൂന്നാം സ്ഥാനം നേടി.
സ്ത്രീകളില്‍ ഫാത്തിമ്മ അഹ്മദ് രണ്ടാം സ്ഥാനവും അല്‍ ഫാത്തിമ്മ മൂന്നാം സ്ഥാനവും നേടി. പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ അയ്യൂബ് ഖാന്‍, അഫ്‌സല്‍ അലി, ഷീബ എന്‍.പി, ആസിഫ് നടക്കല്‍, ഷാക്കിര്‍ കെ, ഫൈസല്‍, അബ്ദുല്ലത്തീഫ്, ബിന്‍സീര്‍, അഹ്മദ് കുട്ടി എന്നിവരെയും ആദരിച്ചു.
കേരള ജംഇയത്തുല്‍ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാന്‍ മദനി, ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, മുന്‍ ഐ.ഐ.സി കേന്ദ്ര ട്രഷറര്‍ എന്‍ജി. ഉമ്മര്‍ കുട്ടി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സൂറ. ഫാത്തിഹ, അലഖ്, ഖദ്ര്‍ എന്നിവയായിരുന്നു പരീക്ഷ ഭാഗം. പരീക്ഷയ്ക്ക് കേന്ദ്ര ഐ.ഐ.സി സെക്രട്ടറിമാരായ ഷാനിബ് പേരാമ്പ്ര, അബ്ദുന്നാസര്‍ മുട്ടില്‍, മുര്‍ഷിദ് അരീക്കാട്, അല്‍ അമീന്‍ സുല്ലമി എന്നിവര്‍ നേതൃത്വം നല്‍കി.പരീക്ഷയുടെ റിസള്‍ട്ട് ഐ.ഐ.സി സൈറ്റില്‍ https://iic-kuwait.com/qls-results/ ലഭ്യമാണ്.
കൂടെയുള്ള ഫോട്ടോ-ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പരീക്ഷയില്‍ വിജയിച്ച ഇബ്രാഹിം കൂളിമുട്ടത്തിനുള്ള സമ്മാനം കേരള ജംഇയത്തുല്‍ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാന്‍ മദനി വിതരണം ചെയ്യുന്നു.




