കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പും ഫൈന്‍ ആര്‍ട്‌സും സംയുക്തമായി വഫ്രയില്‍ സംഘടിപ്പിച്ച നുസ്ഹ പിക്‌നിക്കില്‍ സാല്‍മിയ മദ്രസ്സ 130 പോയറ്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. അബ്ബാസിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീല്‍ മദ്രസ്സ മൂന്നാം സ്ഥാനവും നേടി.

കുട്ടികളുടെ ഓട്ടം, പെനാല്‍ട്ടി ഷൂട്ടൌട്ട്, സ്‌ടോപിക്കിംഗ്, ഫില്‍ വാട്ടര്‍ ബോട്ടില്‍, കപ്പ് റൈസ്, ലോംഗ് ചമ്പ്, മ്യൂസിക്കല്‍ ചെയര്‍, സ്വീറ്റ് പിക്കിംഗ്, പാസിംഗ് ദ ബോള്‍ തുടങ്ങിയ വൈവിധ്യമായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മുതിര്‍ന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറിട്ട മത്സരവും ഉണ്ടായിരുന്നു.ഖുതുബയ്ക്ക് അല്‍ അമീന്‍ സുല്ലമി കാളികാവ് നേതൃത്വം നല്‍കി.

വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐ.ഐ.സി കേന്ദ്ര നേതാക്കള്‍ വിതരണം ചെയ്തു. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പരേഡിന് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി എന്നിവര്‍ സലൂട്ട് സ്വീകരിച്ചു.

മത്സരങ്ങള്‍ക്ക് അനസ് മുഹമ്മദ്, അയ്യൂബ് ഖാന്‍, അബ്ദുറഹിമാന്‍, ടി.എം അബ്ദുറഷീദ്, ബഷിര്‍ പാനായിക്കുളം, അബ്ദുല്ല, നബീല്‍ ഫാറോഖ്, കെ.സി മുഹമ്മദ്, ടി.എം സരിയ്യ, ഫില്‍സര്‍, ആരിഫ് പുളിക്കല്‍, നാഫില്‍ പെരുമ്പിലാവ്