- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റിന് സ്വീകരണം നല്‍കി
കുവൈത്ത് സിറ്റി: ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ ഇത്തിഹാദുല്‍ ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്തിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര നേതാക്കള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന് ഐ.ഐ.സി ഉപാധ്യക്ഷന്‍ അബൂബക്കര്‍ സിദ്ധീഖ് മദനി, അല്‍ അമീന്‍ സുല്ലമി, നബീല്‍ ഫാറോഖ്, മുര്‍ഷിദ് അരീക്കാട്, യഅ്ഖൂബ് വേങ്ങര എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആദര്‍ശ വീഥിയില്‍ ഉള്‍കാഴ്ചയോടെ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് നാളെ (ഡിസംബര്‍ 20 ന് വെള്ളിയാഴ്ച) വൈകുന്നേരം 6.45 ന് ദജീജിലെ മെട്രോ മെഡിക്കല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ ഡോ. അന്‍വര്‍ സാദത്തിന് മുഖ്യ പ്രഭാഷണം നടത്തു. സംഗമം സല്‍സബീല്‍ ജംഇയ്യത്തുല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന പ്രതിനിധികള്‍ സംബന്ധിക്കും.
സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. വിവിധ ഭാഗങ്ങളില്‍ സമ്മേളന നഗരിയിലേക്ക് വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 65829673, 99060684, 99776124