കുവൈത്ത് സിറ്റി : ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ നിരന്തരം ശീലിച്ചുപോന്നാല്‍ അയാള്‍ ഭാവിയില്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ലെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍ പറഞ്ഞു.

സാല്‍മിയ ഇസ്ലാഹി മദ്രസ്സ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യബോധം പകര്‍ന്നു നല്‍കല്‍ കുടുംബത്തില്‍നിന്ന് തുടങ്ങണം. മാതാപിതാക്കള്‍ ആദ്യം മക്കള്‍ക്ക് അനുകരണീയ മാതൃകകളാകണം. എന്നിട്ട് മക്കള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. നിര്‍ബന്ധപൂര്‍വം അത് അനുസരിപ്പിക്കുകയും വേണം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെ നിരാകരിക്കുവാനും മൂല്യനിബദ്ധമായ ജീവിതം നയിക്കുവാനും യഥാര്‍ഥ മതവിശ്വാസിക്കെ കഴിയൂ. റിഹാസ് സൂചിപ്പിച്ചു.

മദ്രസ്സ പ്രിന്‍സിപ്പള്‍ അല്‍ അമീന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറര്‍ അനസ് മുഹമ്മദ്, ഷെര്‍ഷാദ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.

പുതിയ അധ്യയന വര്‍ഷത്തെ അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക- 51593710, 96658400, 6582 9673