- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കെയര്‍ ഹെല്‍പ്പ് ടെസ്‌ക് - ഐ.ഐ.സി മങ്കഫ് പള്ളിയിലും ആരംഭിച്ചു
കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹെല്‍പ്പ് ടെസ്‌ക് സംവിധാനം മങ്കഫ് ബ്ലോക്ക് നാലിലെ ശ്രംബിന് സമീപം മലയാളം ഖുതുബ നടക്കുന്ന ഫാത്തിമ്മ മസ്ജിദിലും തുടക്കം കുറിച്ചു.
നോര്‍ക്ക ഐഡി-പ്രവാസി പെന്‍ഷന്‍ സ്‌കീം രജിസ്‌ടേഷന്‍, ജോലി ഇല്ലാത്തവര്‍ക്ക് ജോലികണ്ടെത്താനായി സഹായിക്കല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍, ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍, ഉംറ-ഹജ്ജ് സേവനങ്ങള്‍, കുട്ടികളുടെ മദ്രസ്സ പഠനം, മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ പഠന ക്ലാസുകള്‍ തുടങ്ങി വൈവിധ്യമായ സേവനങ്ങളാണ് ഹെല്‍പ്പ് ടെസ്‌കിന് കീഴില്‍ ചെയ്യുന്നത്.
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴില്‍ മലയാളത്തില്‍ ഖുതുബ നടക്കുന്ന ഐ.ഐ.സി മസ്ജിദുകള്‍ കേന്ദ്രീകരിച്ചാണ് ഈ സേവനം ലഭിക്കുക. ഹെല്‍പ്പ് ടെസ്‌കിന്റെ അഹ്മദി ഏരിയ ഉദ്ഘാടനം ഐ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി സഅദ് പുളിക്കല്‍, മങ്കഫ് ശാഖ പ്രസിഡന്റ് റമീല്‍.എസ്, ആമിര്‍ യൂ.പി, മുഹമ്മദ് ശുഐബ്, അന്‍സാര്‍ ഷരീഫ്, ആദം ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.




