കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) ജലീബ് യൂണിറ്റ് 2026 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റഷീദ് ഇ.എ എറവറാംകുന്ന് (പ്രസിഡന്റ്), ജംഷീര്‍ തിരുന്നാവായ (വൈസ് പ്രസിഡന്റ്), മഷൂര്‍ കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം കൂളിമുട്ടം (ട്രഷറര്‍), ആരിഫ് പുളിക്കല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബഷീര്‍ വണ്ടൂര്‍ (വിദ്യാഭ്യാസ സെക്രട്ടറി), ഫൈസല്‍ വളാഞ്ചേരി (ദഅ് വ സെക്രട്ടറി), മുര്‍ഷിദ് അരീക്കാട് (ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സെക്രട്ടറി), നഹാസ് മങ്കട (സോഷ്യല്‍ വെല്‍ഫയര്‍ സെക്രട്ടറി) തെരെഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗങ്ങളായി മുര്‍ഷിദ്, ആരിഫ് എന്നിവരെയും തെരെഞ്ഞെടുത്തു.തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ അനസ് മുഹമ്മദ്, അയ്യൂബ് ഖാന്‍ എന്നിവര്‍ നിയന്ത്രിച്ചു