കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂ (ഖ്യു.എല്‍.എസ്) ളിന് കീഴില്‍ ഏകീകൃത സിലബസ് പ്രകാരമുള്ള രണ്ടാം ഘട്ട പരീക്ഷ ജനുവരി 2 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ഹവല്ലി അല്‍സീര്‍ സെന്ററില്‍ നടക്കുമെന്ന് ഐ.ഐ.സി ഖ്യ.എല്‍.എസ് സെക്രട്ടറി ഷാനിബ് പേരാമ്പ്ര അറിയിച്ചു.

കുവൈത്തിലെ ഓരോ ശാഖയിലെയും ഖ്യു.എല്‍.എസ് പഠിതാക്കള്‍ പരീക്ഷയില്‍ പങ്കെടുക്കും. സൂറ. ബയ്യിന, സല്‍സല, ആദിയാത്ത്, ഖാരിഅ, തകാസുര്‍ എന്നിവയാണ് പരീക്ഷയുടെ പാഠഭാഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 55685576, 99776124, 65829673