- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കേരളത്തിന്റെ മതേതര സംസ്കാരവും സാമൂഹിക പുരോഗതിയും സംരക്ഷിക്കാന്‍ രാഷ്ടീയ നേതൃത്വം പക്വത കാണിക്കണം - ഇന്ത്യന് ഇസ്ലാഹി സെന്റര്‍

കുവൈത്ത് സിറ്റി : കേരളത്തിലെ സൗഹൃദപരമായ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ തകര്‍ക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഡലോചനയെ സെക്കുലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രതയോടെ അഡ്രസ്സ് ചെയ്യണമെന്നും, സമൂഹത്തെ വിഭജിച്ചു രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ കണ്ണടക്കുന്നത് സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
സമുദായ നേതാക്കന്മാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി കേരളം കീഴടക്കാനുള്ള സംഘപരിവാര്‍ അജണ്ട ഗൗരവമുള്ളതാണ്. ഏതെങ്കിലും വിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളവിട്ടു ഭരണം പിടിക്കാമെന്ന വ്യാമോഹം ഒരുമിച്ചു നിന്നു കൊണ്ട് പരാജയപ്പെടുത്താനുള്ള വിവേകവും ഉത്തരവാദിത്വവും രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കേണ്ടതുണ്ട്.കേരളത്തിലെ മഹത്തായ പാരമ്പര്യം ഇന്ത്യക്കു തന്നെ മാതൃകയാണ് അത് നമ്മുടെ ആത്മാഭിമാനമാണ് അത് തകര്‍ക്കാന്‍ ഒരു ഛിദ്രശക്തിക്കും അവസരം ഒരുക്കരുതെന്നും യോഗം ഓര്‍മിപ്പിച്ചു.
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) 2026 വര്‍ഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ അസീസ് സലഫി, ജനറല്‍ സെക്രട്ടറിയായി യൂനുസ് സലീം, ട്രഷറായി സഅദ് പുളിക്കല്‍ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍ അബൂബക്കര് സിദ്ധീഖ് മദനി, അയ്യൂബ് ഖാന്‍ മാങ്കാവ് എന്നിവരാണ്. മനാഫ് മാത്തോട്ടം (ഓര്‍ഗനൈസിംഗ് സെക്ര.), ഷാനിബ് പേരാമ്പ്ര (ദഅ് വ വകുപ്പ്), അബ്ദുന്നാസര്‍ മുട്ടില്‍ (ഖ്യു.എല്‍.എസ് ആന്റ് വെളിച്ചം), അഫ്‌സല്‍ അലി (ഐ.ടി ആന്റ് ടാലന്റ്), ആമിര്‍ യൂ.പി (മീഡിയ വിംഗ്), നബീല്‍ ഹമീദ് (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹിമാന്‍ (ഫൈന്‍ആര്‍ട്‌സ് ആന്റ് എംപ്ലോയ്‌മെന്റ്), അനസ് മുഹമ്മദ് (വിദ്യാഭ്യാസം), അബ്ദുറഷീദ് ടി.എം (ഹജ്ജ് ആന്റ് ഉംറ), താജുദ്ധീന്‍ നന്തി (പബ്ലിക് റിലേഷന്‍), അബ്ദുല്‍ ഗഫൂര്‍ പെരുമ്പിലാവ് ( ഓഫീസ് അഡ്മീന്‍ ആന്റ് ലൈബ്രറി), മുര്‍ഷിദ് അരീക്കാട് (ഔക്കാഫ് ആന്റ് മസ്ജിദ് അഫേയ്‌സ്), ഇംറാന്‍ (യൂനിറ്റി ഹെഡ്), ശുഐബ് തിക്കോടി (ക്വോളിറ്റി മാനേജ്‌മെന്റ്), അബ്ദുല്ലത്തീഫ് പേക്കാടന്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫില്‍സര്‍. കെ, അബ്ദുറഷീദ് ഇ.എ, ബദറുദ്ധീന്‍ പുളിക്കല്‍ (അഡൈ്വസറി അംഗങ്ങള്‍)
തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ അബ്ദുല്ലത്തീഫ് പേക്കാടന്‍, ടി.എം അബ്ദുറഷീദ്, താജുദ്ധീന്‍ നന്തി, സഅദ് കെ.സി എന്നിവര് നിയന്ത്രിച്ചു.


