- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ജീവിതവിശുദ്ധി കൈവരിക്കുവാന്‍ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്-മുനീര്‍ ഹാദി

കുവൈത്ത് സിറ്റി : സഹനത്തിലൂടെയും അല്ലാഹുവിനുള്ള സ്തുതികീര്‍ത്തനങ്ങളിലൂടെയും ജീവിതവിശുദ്ധി കൈവരിക്കുവാന്‍ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നതെന്ന് യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീര്‍ ഹാദി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര സമിതി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അഹ് ലന്‍ വ സഹ് ലന്‍ യാ റമളാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.
അയല്‍വാസിയുടെ മതം നോക്കി അവനെ സഹായിക്കാനല്ല പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മനുഷ്യര്‍ ഒരു സമൂഹമാണെന്നും അല്ലാഹുവാണ് അവരുടെ രക്ഷിതാവെന്നും പഠിപ്പിക്കുന്ന ഖുര്‍ആന്‍ ജാതീയതയുടെയും വംശീയതയുടേയുമെല്ലാം ചങ്ങലക്കെട്ടുകളെ തകര്‍ക്കുന്നു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനുമെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നും ഒരേ ആദിമാതാപിതാക്കളില്‍ നിന്നുള്ളവരാണെന്നും മനസിലാക്കുന്ന ഒരു മുസ്ലിമില്‍ വിഭാഗീയതകളുടെ ചങ്ങലക്കെട്ടുകള്‍ക്ക് യാതൊരു സ്ഥാനവുമുണ്ടാവില്ല. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ അഥവാ ആദമിന്റെയും ഹവ്വയുടെയും സന്തതികളാണെന്നും അതിനാല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും പഠിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്ലാമെന്ന് മുനീര്‍ ഹാദി വിശദീകരിച്ചു.
ഐ.ഐ.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് പേക്കാടന്‍, വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, അയ്യൂബ് ഖാന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി യൂനുസ് സലീം സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. ഐമന്‍ ഫൗസാന്‍ ഖിറാഅത്ത് നടത്തി.


