- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
അബ്ബാസിയ ഇസ്ലാഹി മദ്രസ്സ രക്ഷകര്‍തൃ സംഗമം കബ്ദില്‍ നടന്നു

X
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ബാസിയ മദ്രസ്സ പി.ടി.എ സംഗമം കബ്ദില്‍ നടന്നു. സംഗമം ഐ.ഐ.സി പ്രസിഡന്റ് അബ്ദുല്‍ അസീസ് സലഫി ഉദ്ഘാടനം ചെയ്തു. ജുമുഅയ്ക്ക് അല്‍ അമീന്‍ സുല്ലമി നേതൃത്വം നല്‍കി. ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. അമീര്‍ അഹ്മദ്, അബ്ദുല്‍റഹിമാന്‍ അന്‍സാരി, ഷഫാസ് അഹ്മദ് തുടങ്ങി പ്രമുഖര്‍ വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജംഷിദ് എം.പി അധ്യക്ഷത വഹിച്ചു. സ്ത്രീള്‍ക്ക് പ്രത്യേകമായി ഒരുക്കിയ മോട്ടിവേഷന്‍ ക്ലാസിന് സമീറ ഉമ്മര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പള്‍ സിദ്ധീഖ് മദനി സ്വാഗതവും മുഹമ്മദ് ആരിഫ് നന്ദിയും പറഞ്ഞു. ഐ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അനസ് മുഹമ്മദ്, അഫ്രിന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉന്നത വിജയം കൈവരിച്ചവര്‍ക്ക് സംഗമത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story


