കുവൈറ്റ്: റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള (2024-2025) ജേഴ്‌സി പ്രകാശനം ചെയ്തു. സാല്മിയയില്‍ ടീം ക്യാപ്റ്റന്‍ വിപിന്‍ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ ലളിതമായ ചടങ്ങില്‍ ക്ലബ്ബിന്റെ രക്ഷാധികാരി ബി എസ് പിള്ളയ്ക്ക് ജേഴ്‌സി നല്‍കിയാണ് പ്രകാശനം ചെയ്തത്.

ക്രിക്കറ്റ് ഒരു പാഷന്‍ ആണെന്നും ആ പാഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ലബ്ബിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ പറ്റുകയുള്ളുവെന്നും ഉല്‍ഘാടനവേളയില്‍ ബി എസ് പിള്ളൈ അഭിപ്രായപ്പെട്ടു. ടീമിന്റെ വളര്‍ച്ചയെ കുറിച്ച് വിശദീകരിച്ച അദ്ദേഹം ടീം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ഇസുസു, യു എ ഇ എക്‌സ്‌ചേഞ്ച്, കൂത്ത് അല്‍ വത്താന്‍,കുവൈറ്റ് എഡ്യൂക്കേഷണല്‍ സെന്റര്‍,ആഡോണാ ബ്യൂട്ടി ബാര്‍,ജല്‍ബൂത് അല്‍ കുവൈറ്റ്, ന്യൂ റോയല്‍ സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സീസണിലെ ജേഴ്സി ടീമിനായി സ്പോണ്‍സര്‍ ചെയ്തത്.

ചടങ്ങില്‍ ക്ലബ് മാനേജ്മന്റ് കമ്മിറ്റി അംഗമായ ജോയ്സ് ജോസഫ്,അരുണ്‍ തങ്കപ്പന്‍,റിജോ പൗലോസ്, ആദര്‍ശ് പറവൂര്‍,ക്ലബ് വൈസ് പ്രസിഡന്റ് ലിജു മാത്യൂസ്, ടീം വൈസ് ക്യാപ്റ്റന്‍ ജയേഷ് കൊട്ടോള, ക്ലബ് അംഗങ്ങളായ രഞ്ജിത് കുന്നുംപുറത്തു ,രാഹുല്‍ പാച്ചേരി,വിജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തില്‍ ക്ലബ് സ്പോണ്‍സര്‍ഷിപ് കമ്മിറ്റി കണ്‍വീനര്‍ ബിപിന്‍ ഓമനക്കുട്ടന്‍ സ്വാഗതവും യൂണിഫോം കണ്‍വീനര്‍ അരുണ്‍ കൃഷ്ണ നന്ദിയും പറഞ്ഞു.