- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കുവൈറ്റ് റീജിയന്‍ കുടുംബസംഗമം നടത്തി
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കുവൈറ്റ് റീജിയന്‍ കുടുംബസംഗമം 2025 ജനുവരി 1 നാഷണല്‍ ഇവാഞ്ജലികള്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു.കസിസി പ്രസിഡണ്ട് അഭിവന്ദ്യ ഡോക്ടര്‍ അലക്‌സിയോസ് മാര്‍ യൗസിയോബസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ അത്താനാഷ്യാസ് അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു
കുവൈറ്റ് റീജിയന്‍ പ്രസിഡന്റ് റവ. ഡോ: ബിജു പാറക്കല്‍ അദ്ധ്യക്ഷത വഹി ച്ച യോഗത്തില്‍ സെക്രട്ടറി അജോഷ് മാത്യു ട്രഷര്‍ സിബു അലക്‌സ് ചാക്കോ എന്‍. ഇ. സി. കെ. സെക്രട്ടറി റോയ്. കെ. യോഹന്നാന്‍ ,കെ. ടി. എം. സി. സി പ്രസിഡണ്ട് വിനോദ് കുര്യന്‍, ബെഞ്ചമിന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കുവൈറ്റ് റീജിയന്റെ ആദരവ് അഭിവന്ദ്യ തിരുമേനിമാരെ പ്രസ്തുത യോഗത്തില്‍ നല്‍കുകയുണ്ടായി.വിവിധ സഭകളില്‍ നിന്നുള്ള ഗായക സംഘങ്ങളുടെ സംഗീത ശുശ്രൂഷയും കുടുംബ സംഗമത്തോടൊപ്പം നടത്തപ്പെട്ടു.