കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് (കോഡ്പാക് ) കോട്ടയം ഫെസ്റ്റ് 2024ന്റെ ഫ്‌ലയര്‍ പ്രകാശനം ചെയ്തു. മെഡക്സ് മെഡിക്കല്‍ കെയര്‍ സി.ഇ.ഒ ശ്രീ.മുഹമ്മദ് അലി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. നവംബര്‍ 29 ന് ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ , അബ്ബാസിയ വെച്ച് വൈകുന്നേരം 4 മണി മുതല്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യ അഥിതി ആയി ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു .

പ്രശസ്ത സിനിമ താരം സ്വാസിക വിജയ് യുടെ സെമിക്ലാസിക്കല്‍ ഡാന്‍സ്, കൂടാതെ പ്രശസ്ത പിന്നണി ഗായിക അഖിലാ ആനന്ദ്, പ്രശസ്ത പിന്നണി ഗായകന്‍ അഭിജിത് കൊല്ലം, സാംസണ്‍ സില്‍വ . ഓര്‍ക്കസ്ട്ര സുമിത് സെബാസ്റ്റ്യന്‍, ഷിനോ പോള്‍ എന്നിവര്‍ നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും .

വൈസ്പ്രസിഡന്റ് നിജിന്‍ ബേബി, ജനറല്‍ സെക്രട്ടറി സുമേഷ് ടി എസ്, ജോയിന്റ് ട്രെഷറര്‍ സിജോ കുര്യന്‍,രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യന്‍ ,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വിജോ കെ. വി,ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍ ഭൂപേഷ്. ടി. ടി,വൈസ് പ്രസിഡന്റ് ജിത്തു തോമസ്, ജോയിന്റ് സെക്രട്ടറി റോബിന്‍ ലുയിസ്, മുന്‍ പ്രസിഡന്റ് അനൂപ് സോമന്‍,വനിത ചെയര്‍ പേഴ്‌സണ്‍ സെനി നിജിന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ സുബിന്‍ ജോര്‍ജ്, അനില്‍ കുറവിലങ്ങാട്, പ്രദീപ് കുമാര്‍, റോബിന്‍ തോമസ്,ടിബാനിയ എന്നിവരോടൊപ്പം വനിതാവേദി അംഗങ്ങളായ നിധി സുനീഷ്, മെജോ റോബിന്‍ എന്നിവരും പങ്കെടുത്തു