- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) ഒരുക്കിയ ഓണാഘോഷം ''പൊന്നോണപ്പുലരി 2025'' ആഘോഷമായി
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) ഒരുക്കിയ ഓണാഘോഷം ''പൊന്നോണപ്പുലരി 2025'' ഒക്ടോബര്‍ 3-ന് മംഗഫ് അല്‍നജാത്ത് സ്‌കൂളില്‍ വെച്ച് വിപുലമായി നടന്നു.
മെഡക്‌സ് മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അലി വി.പി. ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിജിന്‍ ബേബി അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിത്തു തോമസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സുബിന്‍ ജോര്‍ജ്, രക്ഷാധികാരി അനൂപ് സോമന്‍, വനിതാ ചെയര്‍പേഴ്‌സണ്‍ സോണല്‍ ബിനു, BEC സിഇഒ മാത്യു വര്‍ഗീസ്, മെഡക്‌സ് മെഡിക്കല്‍ ഗ്രൂപ്പ് സിഇഒ ഷറഫുദീന്‍ കണ്ണോത്ത്, ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ അയൂബ് കച്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ ശ്രീ അസീസ് കുമരനെല്ലൂര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പ്രസിഡന്റ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരവു നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സുമേഷ് ടി.എസ്. നന്ദി രേഖപ്പെടുത്തി.
പിന്നണി ഗായികയും സംഗീതസംവിധായികയുമായ ശ്രീമതി ഇന്ദുലേഖ വാര്യരുടെ സംഗീത വിരുന്നും, പ്രശസ്ത സിനി ആര്‍ട്ടിസ്റ്റും കോമഡിയനുമായ ബിനു അടിമാലിയുടെ മിമിക്രിയും ഗാനങ്ങളും, കുവൈറ്റിലെ പ്രമുഖ ഗായകരായ റോജോ ജോര്‍ജ്, അനുരാജ് ശ്രീധരന്‍, അംബിക രാജേഷ് എന്നിവരുടെ ഗാനങ്ങളും അരങ്ങേറി.
കുവൈറ്റിലെ പ്രമുഖ ഡാന്‍സ് സ്‌കൂളുകളായ ജാസ് സ്‌കൂള്‍ ഓഫ് ഡാന്‍സ്, മയൂഘം സ്‌കൂള്‍ ഓഫ് ഡാന്‍സ്, ഡ്രീം ക്യാച്ചേഴ്സ് ഡാന്‍സ് അക്കാദമി അവതരിപ്പിച്ച നൃത്തങ്ങള്‍, കോഡ്പാക് കുട്ടികളുടെ ഡാന്‍സ് പെര്‍ഫോമന്‍സ്, വനിതാ വേദിയുടെ തിരുവാതിരയും ഓണതീം ഡാന്‍സും, എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റു കലാകാരന്മാരും അവതരിപ്പിച്ച ഗാനങ്ങളും ചേര്‍ന്ന് പരിപാടിയുടെ മാറ്റുകൂട്ടി.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ നിധി സുനീഷ്, സെനി നിജിന്‍, പ്രസാദ് നായര്‍, ഡോ. റെജി തോമസ്, വൈസ് പ്രെസിഡന്റ്മാരായ ഷൈജു എബ്രഹാം റോബിന്‍ ലൂയിസ്, ജോസഫ് (ജോയിന്റ് ട്രഷറര്‍), സൗമ്യ തോമസ് (ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍) എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബീന (വനിതാ ജോയിന്റ് ചെയര് പേഴ്സണ്‍), ഷിഫാ (വനിതാ ജോയിന്റ് ചെയര് പേഴ്സണ്‍), ഏരിയ കോഓര്‍ഡിനേറ്ററുമാരായ നിവാസ് ഹംസ, പ്രദീപ്, ഹരികൃഷ്ണന്‍ ,അനില്‍ കുറവിലങ്ങാട്, റോബിന്‍ തോമസ്, ജയിംസ് മോഹന്‍, ബിനു യേശുദാസ് (മീഡിയ കോഓര്‍ഡിനേറ്റര്‍), സിബി, അനില്‍ കുമാര്‍ , ജിജുമോന്‍, സുഭാഷ്, നിഷാദ്, ഷെജിന്‍, ബിജുമോന്‍, ടിനു തോമസ്, സവിത, ഷെലിന്‍ ബാബു, അനില, രശ്മി രവീന്ദ്രന്‍, ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.
കുവൈറ്റ് പ്രവാസ ലോകത്ത് പോന്നോണപ്പുലരി 2025 ഓണത്തിന്റെ ഓര്‍മ്മകളെയും, നാടിന്റെ സാംസ്‌കാരിക മായ പൈതൃകത്തെയും എടുത്തു കാട്ടുന്ന ഒരു സന്ദേശം ആയി മാറി.