കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2, 3, 4, (ബുധന്‍ - വെള്ളി) വൈകിട്ട് 7 .00 മുതല്‍ 9.00 വരെ നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു.സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.ക്രിസ്ത്യന്‍ സംഗീത ലോകത്തെ അനുഗ്രഹിക്കപ്പെട്ട ഗായകന്‍ Dr. ബ്ലെസ്സണ്‍ മേമന ഗാനങ്ങള്‍ ആലപിക്കുന്നുകെ . ടി .എം. സി . സി ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.

കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായിട്ടു 72 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉപജീവനാര്‍ത്ഥം കടല്‍ കടന്നു കുവൈറ്റില്‍ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകള്‍ക്കും സംഗമങ്ങള്‍ക്കും ഏകോപനം ഏകി, വേദികള്‍ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ . ടി .എം. സി . സി) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികള്‍ക്കു വിസ്മരിക്കാവതല്ല. മാര്‍ത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളില്‍ നിന്നായി 28 ല്‍ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളില്‍ നിന്നായി 85 ല്‍ പരം സഭകള്‍ ആരാധിക്കുന്ന നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഈ.സി.കെ) യുടെ ഭരണ ചുമതല നിര്‍വ്വഹിക്കുന്നത് കെ . ടി .എം. സി . സി ആണ് .

കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റോയി കെ. യോഹന്നാന്‍ (എന്‍.ഈ.സി.കെ സെക്രട്ടറി )വിനോദ് കുരിയന്‍ (പ്രസിഡന്റ) ഷിജോ തോമസ് (സെക്രട്ടറി) ജീസ് ജോര്‍ജ് (ട്രഷറാര്‍) സജു വാഴയില്‍ തോമസ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു