കുവൈറ്റ്; കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ .ടി .എം .സി .സി ) സംഘടിപ്പിച്ച ടാലെന്റ്‌റ് ടെസ്റ്റില്‍ അഹമ്മദി ചര്‍ച്ച് ഗോഡ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 30 സഭകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ല്‍ പരം മത്സരാത്ഥികള്‍ പങ്കെടുത്ത ടാലന്റെ ടെസ്റ്റില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സെന്റ് പീറ്റേഴ്‌സ് സി .എസ്. ഐ ചര്‍ച്ചും , സെന്റ് തോമസ് ഇവാന്‍ജെലിക്കല്‍ ചര്‍ച്ചും കരസ്ഥമാക്കി നാഷണല്‍ ഇവാന്‍ജെലിക്കല്‍ കോമ്പൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് സൂപ്രണ്ട് റവ . ടി.ജെ . സാമുവേല്‍ ഉദ്ഘടാനം ചെയ്തു . പ്രതിഭ സംഗമം എന്ന പ്രത്യേക പ്രസിദ്ധികരണം കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പ്രകാശനം ചെയ്തു .

15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങള്‍ നടന്നു ആയിരത്തില്‍പരം കാണികള്‍ മത്സരങ്ങളില്‍ ഉടനീളം പങ്കെടുത്തു. കെ ടി എം സി സി പ്രസിഡന്റ് വിനോദ് കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രേംകുമാര്‍ സമ്മാനദാനവും ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു

അജോഷ് മാത്യു കണ്‍വീനറായും ഷിബു വി. സാം കോര്‍ഡിനേറ്ററായും നൂറില്‍പരം കമ്മിറ്റി അംഗങ്ങള്‍ ടാലെന്റ്‌റ് ടെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു