കുവൈത്ത് സിറ്റി: മലയാളീസ് അസോസിയേഷന്‍ ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനിസേഷന്‍ കുവൈത്ത്. ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് അല്‍ അദാന്‍ ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ സെന്ററില്‍ വിശിഷ്ട അധിതി സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കര ഉല്‍ഘാടനം ചെയ്തു.

അസോസിയേഷന്‍ പ്രസിഡന്റ് ബിജുഭവന്‍സിന്റെ ആദ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ റെജികുമാര്‍ (സെക്ര) സ്വാഗതവും ജോണ്‍ മാതൃൂ (ചെയര്‍മാന്‍ ) ഉത്തമന്‍ (വൈ: പ്രസി:) സജിനി ( കള്‍ച്ചറല്‍ സെക്ര :) തുളസിറാണി (ജോ:സെക്ര :) വസന്തകുമാരി ( പി.ആര്‍.ഒ ) ഹനീഫ, ഷാജി, രാജന്‍ ( ബിഡികെ) പ്രവീണ്‍ (ബിഡികെ) വിനോദ് (ബിഡികെ) മുരളി ( ബിഡികെ) ആശംസകളും നേര്‍ന്നു സംസാരിച്ചു.

മെമ്പര്‍ന്മാര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു. സൂസന്‍ജോസ് ( ട്രെഷറര്‍ ) നന്ദി പറഞ്ഞു.