- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഫിറ കുവൈറ്റ് -നോര്‍ക്ക ക്ഷേമ പദ്ധതികളും & നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സും വെബിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:കേരള സര്‍ക്കാര്‍ നോര്‍ക്ക പ്രവാസി ക്ഷേമ പദ്ധതികളും , നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സും എന്ന വിഷയത്തില്‍ വെബിനാര്‍ ഫിറ കുവൈറ്റ് ( FIRA KUWAIT -- Federation of Indian Registered Associations Kuwait)സൂം പ്ലാറ്റ് ഫോമില്‍ ( Zoom) സംഘടിപ്പിച്ചു.
ഫിറ സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് സ്വാഗതം പറഞ്ഞു. ഫിറ കണ്‍വീനറും നോര്‍ക്ക - ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ച് കുവൈറ്റിലെ ഫിറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഷമീം ഖാന്‍ എസ് എച്ച് ( നോര്‍ക്ക-അണ്ടര്‍ സെക്രട്ടറി ടു കേരള സ്റ്റേറ്റ്, എച്ച് എ ഒ, മാനേജര്‍ (പ്രൊജക്ട് സ് ) വിഷയാവതരണം നടത്തി. ഫിറ ജോയിന്റ് കണ്‍വീനര്‍ ഷൈജിത് മോഡറേറ്ററായി. കുവൈറ്റിലെ പ്രവാസി സംഘടന പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വെബിനാര്‍ ശ്രദ്ധേയമായിരുന്നു.
വെബിനാറില്‍ പങ്കെടുത്ത സംഘടന പ്രതിനിധികള്‍, നോര്‍ക്ക പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണം ഉറപ്പുനല്‍കി. സംഘടന പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് നോര്‍ക്ക ഗവ. സെക്രട്ടറി ഉത്തരങ്ങള്‍ നല്‍കി. ഫിറ ട്രഷറര്‍ ബിജു സ്റ്റീഫന്‍ നന്ദി പറഞ്ഞു. ഫിറ എക്‌സിക്യൂട്ടീവ് അംഗം ബത്താര്‍ വൈക്കം മീറ്റിംഗ് ഏകോപനവും നിര്‍വ്വഹിച്ചു.
വീഡിയോ ലിങ്ക്
https://we.tl/t-xhWvCkosxt