കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒഐസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഐസിസി നാഷണല്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഒ.ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി കുവൈറ്റിന്റെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ബി എ അബ്ദുല്‍ മുത്തലിബിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു.

മനോജ് റോയ് (പ്രസിഡന്റ്), കലേഷ് ബി പിള്ളൈ (ജനറല്‍ സെക്രട്ടറി), വിജോ പി തോമസ് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.

ഷിബു ചെറിയാന്‍ (വൈസ് പ്രസിഡന്റ്)ജോണ്‍സി സി സാമുവേല്‍ (വൈസ് പ്രസിഡന്റ്) എ ഐ കുര്യന്‍ (വൈസ് പ്രസിഡന്റ്)ബിജി പള്ളിക്കല്‍ (സെക്രട്ടറി), റോഷന്‍ ജേക്കബ് (സെക്രട്ടറി), അജി കുട്ടപ്പന്‍ (സെക്രട്ടറി), ബിജു പാറയില്‍(സെക്രട്ടറി) സാം മാത്യു (കള്‍ച്ചറല്‍ സെക്രട്ടറി)ഷംജിത് എസ് (സ്‌പോര്‍ട്‌സ് സെക്രട്ടറി) നഹാസ് സൈനുദീന്‍ (വെല്‍ഫെയര്‍ സെക്രട്ടറി) സിബി ഈപ്പന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

അലക്‌സാണ്ടര്‍ ദാസ് ,ജോണ്‍ വര്ഗീസ് ,ബിനു യോഹന്നാന്‍, സാബു തോമസ്, പ്രദീപ് കുമാര്‍, നിബിന്‍ ദേവസ്യ, ശ്രീജിത്ത് ശശിധരന്‍ പിള്ളൈ, ഗോള്‍ഡി മാത്യൂസ് എന്‍ ഉമ്മന്‍, സുജിത് സുതന്‍, സാജന്‍ ഭാസ്‌കരന്‍, ഷംനാദ് ശാഹുല്‍, ഹരിലാല്‍ പി ടി, അജിത് കല്ലൂരാന്‍, ലനീസ് ലത്തീഫ്, ഷിജു മോഹനന്‍,ജോമോന്‍ ജോര്‍ജ് ,ഷിബു ജോണി ,അജില്‍ ഡാനിയല്‍, സിബി പുരുഷോത്തമന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.


വര്ഗീസ് പുതുക്കുളങ്ങര, സാമുവേല്‍ ചാക്കോ,ബി എസ് പിള്ളൈ, ബിനു ചേമ്പാലയം,വിപിന്‍ മങ്ങാട്ട്, ബിനോയ് ചന്ദ്രന്‍, കോശി ബോസ്, തോമസ് പള്ളിക്കല്‍,വിജോ പി തോമസ് എന്നിവര്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ നിന്നും ദേശീയ കമ്മിറ്റി പ്രതിനിധികളായിരിക്കും.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര,വൈസ് പ്രസിഡന്റ് സാമുവേല്‍ ചാക്കോ, ജനറല്‍ സെക്രട്ടറി ബി എസ് പിള്ളൈ ,ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചാര്‍ജ് ഉള്ള ജനറല്‍ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമണ്‍,സെക്രട്ടറി സുരേഷ് മാത്തൂര്‍, ബിനു ചേമ്പാലയം ,ജോയ് കരുവാളൂര്‍,എം എ നിസാം,ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റ് വിപിന്‍ മങ്ങാട്ട്, മുന്‍ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍, മുന്‍ ട്രഷറര്‍ അലക്‌സാണ്ടര്‍ ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.