- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഒ.ഐ.സി.സി. കുവൈറ്റ് മലപ്പുറം ജില്ലാ കമ്മറ്റി എം.പി. ഷാഫി പറമ്പിലിനു നിവേദനം നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ വടകര എം.പി. ഷാഫി പറമ്പിലിനു ഒ.ഐ.സി.സി. കുവൈറ്റ് മലപ്പുറം ജില്ലാ കമ്മറ്റി നിവേദനം നല്‍കി. മലബാര്‍ മേഖലയിലെ പ്രവാസികള്‍ കുവൈറ്റില്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളില്‍ ഒന്നായ വിമാന യാത്രാ പ്രശ്നം പരിഹരിക്കാനായി എം. പി യുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കുവൈറ്റില്‍ നിന്നും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് നിലച്ചിട്ട് മാസങ്ങളായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമായിരുന്നു നേരിട്ട് സര്‍വ്വീസ് നടത്തിയിരുന്നത്. മറ്റു വിമാന കമ്പനികള്‍ നേരിട്ട് സര്‍വ്വീസ് നടത്താത്തതിനാല്‍ ഈ സെക്ടറില്‍ അമിതമായ ടിക്കറ്റ് ചാര്‍ജ് നല്‍കി യാത്ര ചെയ്യാന്‍ കുവൈറ്റിലെ പ്രവാസികള്‍ നിര്‍ബന്ധിതരായിരുന്നു. എങ്കിലും നേരിട്ടുള്ള സര്‍വ്വീസ് ആയതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അത് ഉപകാരപ്രദമായിരുന്നു.
ഇപ്പോള്‍ അതും നിലച്ചതോടെ നാലര മണിക്കൂര്‍ യാത്രക്ക് പകരം പത്തും പന്ത്രണ്ടും മണിക്കൂര്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. ഈ വിഷയത്തില്‍ എം.പി. യുടെ ഇടപെടലുകള്‍ ഉണ്ടാവാനും കുവൈറ്റിലെ ബഡ്ജറ്റ് എയര്‍ലൈന്‍സ് ആയ ജസീറ എയര്‍വേയ്സ് പോലെയുള്ള വിമാന കമ്പനികള്‍ക്ക് അനുമതി കൊടുക്കാന്‍ വേണ്ടി അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് സാമുവല്‍ ചാക്കോ, ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള , നാഷണല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി എന്നിവരുടെ അദ്യക്ഷതയില്‍ , മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ കൂനത്തില്‍, ജനറല്‍ സെക്രട്ടറി സഹദ് പുളിക്കല്‍, ട്രഷറര്‍ നൗഷാദ് , എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ , റഫീഖ്, ജംഷീര്‍ , മറ്റു അംഗങ്ങളും ചേര്‍ന്ന് നിവേദനം കൈമാറി.




