- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ശ്രീ എ. കബീറിന് ഒഐസിസി കുവൈറ്റ്ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി
കുവൈറ്റ് സിറ്റി : സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ എ. കബീറിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഒഐസിസിആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് അധ്യക്ഷത വഹിച്ച സ്വീകരണയോഗം ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ്പുതുക്കുളങ്ങര ഉദ്ഘടനം ചെയ്തു.
ഒഐസിസി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ മൊമെന്റോ ജില്ലാ പ്രസിഡന്റ് മനോജ് റോയും ജനറല്‍സെക്രട്ടറി കലേഷ് പിള്ളയും ചേര്‍ന്ന് നല്‍കി .സമകാലീന രാഷ്ട്രിയത്തില്‍ആവിഷ്‌ക്കര സ്വാതന്ത്ര്യത്തിന് കുച്ചു്വിലങ്ങിടുന്നഭരണകര്‍ത്താക്കള്‍ക്കെതിരെ കല സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രസകതിയോഗം ഓര്‍മപ്പെടുത്തി .നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍കൂടിയായ സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ എ. കബീറിന്റെനേതൃതത്തിന് സാംസ്‌കാരിക രംഗത്ത് നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍നടത്തുവാന്‍ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.
യോഗത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള നാഷണല്‍ കമ്മിറ്റിജനറല്‍ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമണ്‍, സെക്രട്ടറി സുരേഷ്മാത്തൂര്‍ ,നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ വിപിന്‍ മങ്ങാട്ട് ,ബിനോയ്ചന്ദ്രന്‍, ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബത്താര്‍ വൈക്കം ,ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലിപിന്‍ മുഴക്കുന്ന് എന്നിവര്‍ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
നാഷണല്‍ കൗണ്‍സില്‍ അംഗം തോമസ് പള്ളിക്കല്‍, ആലപ്പുഴ ജില്ലാസെക്രട്ടറി ബിജു പാറയില്‍, സുജിത് കായലോട് ,സനില്‍ തയ്യില്‍,ഹരിലാല്‍,പ്രദീപ് കുമാര്‍,ഗോള്‍ഡി ഉമ്മന്‍, ജോമോന്‍ കോട്ടവിള,ശരത്മാന്നാര്‍, നാസര്‍ കായംകുളം,ബിജു കായംകുളം, ചിന്നു റോയ് തുടങ്ങിയവര്‍
യോഗത്തില്‍ സന്നിഹിതരായിരുന്നു.യോഗത്തില്‍ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കലേഷ് ബി പിള്ളസ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സാബു തോമസ് നന്ദിയും പറഞ്ഞു .