കുവൈറ്റ് സിറ്റി :ഓവര്‍സീസ് എന്‍ സിപി കുവൈറ്റ് ഗാന്ധിജയന്തി ദിനാഘോഷവും , സ്തനാര്‍ബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു. ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും സ്തനാര്‍ബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാന്‍സീസ് ഒലക്കേങ്കില്‍ നിര്‍വഹിച്ചു.

ഒഎന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍രാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ,ഗ്ലോബല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ അധ്യക്ഷത നിര്‍വഹിച്ചു. .വിശിഷ്ട അതിഥികളായി പങ്കെടുത്ത ഡോക്ടര്‍ സുസോവന സുജിത് നായര്‍Dr Susovana Sujith Nair(Medical oncologist Breast Unit - Kuwait Cancer Control Centre ), സ്തനാര്‍ബുധ അവബോധ സെമിനാറിന് നേതൃത്വം നല്‍കി .ഒ എന്‍ സി പി കുവൈറ്റ് ചാപ്റ്റര്‍ രക്ഷാധികാരിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ജോണ്‍ തോമസ് കളത്തിപ്പറമ്പില്‍ പരിപാടിയില്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി . ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം ,വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ടാ ( കര്‍ണ്ണാടക )ട്രഷറര്‍ രവീന്ദ്രന്‍ , സാദിഖ് അലി ( ലക്ഷ ദ്വീപ്) മുഹമ്മദ് ഫൈസല്‍ ( പോണ്ടിച്ചേരി ) , ഹമീദ് പാലേരി , അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പുതിയ തായി സംഘടനയില്‍ ചേര്‍ന്ന അംഗങ്ങളെ ഷാളിട്ട് സ്വീകരിക്കുകയും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്യുകയും ചെയ്തു .തുടര്‍ന്ന് ഒ എന്‍ സി പി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളി പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു .

വീഡിയോ ലിങ്ക്

https://we.tl/t-wVUHJTClXj