- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; 2018-മുതല്‍ ലോക കേരള സഭയില്‍ ഉന്നയിച്ചത് കുവൈറ്റ് പ്രവാസി
കുവൈറ്റ് സിറ്റി:'നോര്‍ക്ക കെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ത്ഥ്യമാകുമ്പോള്‍,വിഷയം നിരവധി വേദികളില്‍ ഉയര്‍ത്തി ഫലപ്രാപ്തിയില്‍ എത്തിയതിന്റെ ആത്മസംതൃപ്തിലാണ് കുവൈറ്റ് പ്രവാസി ബാബു ഫ്രാന്‍സീസ്. മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്കുള്‍പ്പടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018-ല്‍ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് ലോക കേരളസഭ പ്രതിനിധിയും എന്‍.സി.പി എസ് പി. വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്.
ആദ്യ ലോക കേരള സഭ രൂപീകരിച്ച സമയം മുതല്‍ അംഗമായ ബാബു ഫ്രാന്‍സീസ് പ്രസ്തുത ആവശ്യമുന്നയിച്ച് തുടര്‍ച്ചയായി ഈ വിഷയത്തില്‍ നിവേദനം നല്‍കുകയും, ലോക കേരള സമ്മേളന ചര്‍ച്ചകളിലും, പ്രവാസി പരിപാടികളിലും വിഷയം അവതരിപ്പിച്ചിരുന്നു.
2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്.