- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് : ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒ എന്‍ സി പി ഗ്ലോബല്‍ പ്രസിഡണ്ടും ,ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു.
ഒ എന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍രാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ , ഒ എന്‍ സി പി കുവൈറ്റ് പ്രസിഡണ്ട് 'ജീവ്‌സ് എരിഞ്ചേരി അധ്യക്ഷത നിര്‍വഹിച്ചു. വിശിഷ്ട അതിഥികളായി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോണ്‍ തോമസ് കളത്തിപ്പറമ്പില്‍ , സീനിയര്‍ പ്രിന്‍സിപ്പാള്‍ സി രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പാള്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി. ഒ എന്‍ സി പി ഗ്ലോബല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ ഭരണ ഘടന സംരക്ഷണ സന്ദേശം വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാന്‍ഡ, പ്രിന്‍സ് കൊല്ലപ്പിള്ളില്‍, സെക്രട്ടറി രതീഷ് വര്‍ക്കല,വനിതാവേദി കണ്‍വീനര്‍ ദിവ്യാ, ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം , എക്‌സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, മാത്യു ജോണ്‍, അബ്ദുള്‍ അസീസ് കാലിക്കറ്റ്, സൂസന്‍ , അനിമോള്‍, ഹമീദ് പാലേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ട്രഷറര്‍ രവീന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു .