- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഓവര്‍സീസ് എന്‍ സിപി പുതുവത്സര ദിന കിറ്റുകള്‍ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി:ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി, സംഘടനയുടെ സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി 2026 പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാര്‍ഷിക മേഖലയിലെ - ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉള്‍പ്പടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഒ എന്‍ സി പി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ് ,പ്രദീപ് , ജിനു വാകത്താനം , സിവിയ പ്രദീപ്
എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുള്‍ അസീസ് കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു .




