കുവൈറ്റ് : സെന്റ് തോമസ് ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കുവൈറ്റ് ഇടവക കബ്ദില്‍ വെച്ച് പിക്‌നിക് സംഘടിപ്പിച്ചു . രാവിലെ നടന്ന റവ. സിബി പി.ജെ ആരാധനയ്ക്കു നേതൃത്വം നല്‍കി .ഇടവക വികാരി റവ. സിബി പി.ജെ പിക്നിക് ഉത്ഘാടനം ചെയ്തു. ഇടവക കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തില്‍ കുരുവിള ചെറിയാന്‍ , ആശിഷ് മാത്യു , ജീസ് ജോര്‍ജ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കായി നിരവധി ഗെയിമുകള്‍ സംഘടിപ്പിച്ചു.. അവസാന കായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരം വളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്‌നിക്കില്‍ സംബന്ധിച്ചവര്‍ക്കു ഇടവക സെക്രട്ടറി റെജു ഡാനിയേല്‍ ജോണ്‍ സ്വാഗതവും ഇടവക ട്രസ്റ്റീ ബിജു സാമുവേല്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഇടവക വികാരി റവ. സിബി പി.ജെ സമ്മാനങ്ങള്‍ വിതരണം ചെയ്തു