കുവൈറ്റ് സിറ്റി:പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍- കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും ആഘോഷിച്ചു. പ്രവാസി ലീഗല്‍ സെല്‍ സെക്രട്ടറി ശ്രീകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങ് നോര്‍ക്ക - ലോക കേരള സഭ പ്രതിനിധിയും പി എല്‍ സി കുവൈറ്റ് കണ്‍ട്രി ഹെഡുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷൈജിത് അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ പി എല്‍ സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് അധികാരികളില്‍ നിന്നും, അഭിഭാഷകരില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ക്ക് നന്ദി പറയുകയും, കുവൈറ്റ് ജനതയുടെ ആഘോഷങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പി എല്‍ സി കുവൈറ്റ് അംഗങ്ങളും, അലക്‌സ് മാത്യു, ഷംഷീര്‍ ബാബു, ഷാജി ഭാസ്‌കര്‍, സണ്ണി അല്ലീസ്,ഈപ്പന്‍ വര്‍ഗ്ഗീസ്, ഷംസുദ്ധീന്‍, പ്രിയേഷ് , സബീഷ്, സജിത്, മെഹബൂബ്, ഷാഹിന്‍, ജയേഷ്, പ്രശാന്ത്, അരുള്‍ രാജ്, ജിനു വാകത്താനം , സണ്ണി മിറാന്‍ഡ എന്നിവരടക്കമുള്ള മറ്റു സംഘടനാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ട്രഷറര്‍ രാജേഷ് ഗോപി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറയുകയും ചെയ്തു.