- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന കോണ്‍സുലാര്‍ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയില്‍ ഉയര്‍ന്ന കോണ്‍സുലാര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നയം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍. ഈ ആവശ്യമുന്നയിച്ചു കൊണ്ട് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് നിവേദനം നല്‍കിയത്.
ലക്ഷക്കണക്കിന് തൊഴിലാളികളായ ഇന്ത്യക്കാര്‍ ഗള്‍ഫു മേഖലയില്‍ ജോലിചെയ്യുന്നുണ്ടെന്നുംകോണ്‍സുലാര്‍, പാസ്‌പോര്‍ട്ട്, വിസ്സ നിരക്കുകള്‍ വളരെ ഉയര്‍ന്ന തരത്തില്‍ വര്‍ധിപ്പിക്കുവാനുള്ള ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയ തീരുമാനം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം അധികാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.