കുവൈറ്റ് സിറ്റി:പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍- കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും ആഘോഷിച്ചു. പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി ഷൈജിത് സ്വാഗതം പറഞ്ഞ ചടങ്ങ് നോര്‍ക്ക - ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ പി എല്‍ സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റ് അധികാരികളില്‍ നിന്നും, അഭിഭാഷകരില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ക്ക് നന്ദി പറയുകയും, കുവൈറ്റ് ജനതയുടെ ആഘോഷങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് രക്ഷാധികാരി ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പി എല്‍ സി കുവൈറ്റ് വൈസ് പ്രസിഡന്റ് ചാള്‍സ് പി ജോര്‍ജ് , സെക്രട്ടറിമാരായ ശ്രീകുമാര്‍ പി , ബാബു സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി എല്‍ സി കുവൈറ്റ് അംഗങ്ങളും, പ്രിന്‍സ് കൊല്ലപ്പിള്ളില്‍ , ഷംഷീര്‍ ബാബു എന്നിവരടക്കമുള്ള മറ്റു സംഘടനാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ട്രഷറര്‍ രാജേഷ് ഗോപി പി എല്‍ സി കുവൈറ്റിന്റെ കഴിഞ്ഞ 5 വര്‍ഷ കാലഘട്ടത്തിലെ വിവിധ പ്രവാസി വിഷയങ്ങളിലുള്ള ഇടപെടലുകള്‍ വിശദീകരിക്കുകയും,ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

വീഡിയോ ലിങ്ക്

https://we.tl/t-EKuRuV60XR

ഷൈജിത്ത്.കെ

+965 9740 5211