- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗല്‍ ക്ലിനിക് സംഘടിപ്പിച്ചു
കുവൈറ്റ്: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററും, ഫിറ( Federation of Indian Registered Associations)കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗല്‍ ക്ലിനിക് സംഘടിപ്പിച്ചു. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. അല്‍ നഹീല്‍ ക്ലിനിക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലൂസിയ വില്യംസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഡിസംബര്‍ 18, വ്യാഴാഴ്ച അബ്ബാസിയ അല്‍ നഹീല്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന പരിപാടിക്ക് പ്രശസ്ത കുവൈറ്റി അഭിഭാഷകന്‍ ഡോ. തലാല്‍ താക്കി നേതൃത്വം നല്‍കി. പി.എല്‍.സി കുവൈറ്റ് ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ സ്വാഗതവും ട്രഷറര്‍ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി.
നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളില്‍ സൗജന്യമായി നിയമോപദേശം തേടുകയും തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗല്‍ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു. കോടതി വഴി നിയമ നടപടികള്‍ ആരംഭിക്കാനുള്ള വിഷയങ്ങളില്‍ തുടര്‍ സഹായവും ലീഗല്‍ സെല്‍ ഉറപ്പാക്കിയിട്ടുണ്ട്.
വീഡിയോ ലിങ്ക്
https://we.tl/t-uWxdIMFdD2




