മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്‍. പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന പ്രസിഡന്റ് ജയ്‌സണ്‍ കൂടാംപള്ളത്ത്, മുന്‍ പ്രസിഡന്റ് അനില്‍ കായംകുളം, മുതിര്‍ന്ന അംഗവും, പ്രോഗ്രാം കോഓര്‍ഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

ആലപ്പുഴ ജില്ലക്കാരും, അല്ലാത്തവരുമായ പ്രയാസം അനുഭവിക്കുന്ന ഒരുപാട് പ്രവാസികള്‍ക്ക് സംഘടനയ്ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങള്‍ ചെയ്യുവാന്‍ ഈ ഭാരവാഹികളുടെ കാലയളവില്‍ കഴിഞ്ഞു എന്ന അഭിമാനത്തോടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷനെ അര്‍ഹിക്കുന്ന കരങ്ങളില്‍ ഏല്പിച്ചാണ് ഇവരുടെ പടിയിറക്കം.

APAB യുടെ പുതിയ പ്രസിഡന്റ് ലിജോ പി ജോണ്‍ കൈനടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, കലാകായിക വിഭാഗം കോഓര്‍ഡിനേറ്റര്‍ ജുബിന്‍ ചെങ്ങന്നൂര്‍, വനിതാവേദി കോഓര്‍ഡിനേറ്റര്‍ ആതിര പ്രശാന്ത് എന്നിവര്‍ ആശംസകളും നേര്‍ന്നു