തനിമകുവൈത്തിന്റെ ബാനറില്‍ കുവൈത്തിലെ 26 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് പഠന-പഠനേതര വിഷയങ്ങളില്‍ ഉന്നത മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള 2024ലെ എ.പി.ജെ അബ്ദുല്‍ കലാം പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ 7ആം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്ക് ഏര്‍പെടുത്തിയ ബിനി ആന്റണി മെമോറിയല്‍ അവാര്‍ഡിനു നേഹാ വിന്നര്‍ അര്‍ഹയായി.

യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ എക്‌സിക്യൂട്ടീവ് അഡ്മിന്‍ മനേജര്‍ ജോയല്‍ ജേക്കബ് മുഖ്യാതിഥിയായ ചടങ്ങില്‍ സിറ്റി ഗ്രൂപ്പ് കമ്പനി സിഇഒ ഡോ: ധീരജ് ഭരധ്വാജ് മുഖ്യസന്ദേശം കൈമാറി.

അല്‍ അമല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന കുവൈത്തി വിദ്യാര്‍ത്ഥിയായ ഫഹദ് എസ്. അല്‍ മുഖയ്യൂം, ഇത്തവണ പേള്‍ ആയ് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്വദേശി വിദ്യാര്‍ത്ഥിയായ് എന്നത് ഇത്തവണത്തെ പ്രത്യേകതയാണു. 70,000ത്തിലധികം കുട്ടികളില്‍ നിന്ന് വിജയികള്‍ ആയവര്‍ക്ക് സന്നിഹിതരായ മുഖ്യാതിഥികള്‍ പ്രശസ്തിപത്രവും മെമെന്റോയും കൈമാറി.

ഖാലിദ (ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍), അന്‍ഫാല്‍ ബെര്‍ന്നഡെറ്റ് (ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂള്‍, നിയോറ ലാറൈന ഡിസൂസ (ഐഇഎഎസ്- ഡോണ്‍ ബോസ്‌കോ കുവൈത്ത്), ജോവാച്ചിം തോമസ് (ലേണേര്‍സ്സ് അക്കാഡമി), അനാമിക കാര്‍ത്തിക് (ഐസിഎസ്‌കെ - കൈത്താന്‍), ആബിദ റഫീഖ് (ഐസിഎസ്‌കെ - സീനിയര്‍), മാത്യു ജോര്‍ജ്ജ് (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍), എവിന്‍ ബിനു വര്‍ഗ്ഗീസ് (ഐസിഎസ്‌കെ - അമ്മാന്‍), സാദിയ മിസ്ബാഹ് (ജാബ്രിയ ഇന്ത്യന്‍ സ്‌കൂള്‍), ഫറാഹ് അവാദ് (ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍ന്നാഷണല്‍), പൂജിത ബാലസുബ്രഹ്മണ്യന്‍ (ജിഐഎസ്), ഭാമ സമീര്‍ (ന്യൂ ഇന്ത്യന്‍ സ്‌കൂള്‍), അലീസ സൂസന്‍ ജോസഫ് (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്), നിവേദിത പ്രശാന്ത് (യുണറ്റഡ് ഇന്റര്‍ന്നാഷണല്‍), മാന്യ ബന്‍സാലി (ഐസിഎസ്‌കെ ജൂനിയര്‍), ആരുഷ് ശ്രീധര കിഡിയൂര്‍ (സിംസ്), എറിക് പോള്‍ മാത്യു (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍), നസ്‌നി നൗഷാദ് (കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍), മെലനി ഡി കോസ്റ്റ (കാര്‍മ്മല്‍) , അര്‍ഫാ ആലാ അയൂബ് ബാഷ (ആസ്പൈര്‍), നക്ഷത്ര നീരജ് ബിനു (ഇന്ത്യന്‍ എജുകേഷണല്‍), സാമന്ത് ദീക്ഷിത്ത് (ഡിപിഎസ്), ഹുസൈഫ അരീബ് ബാവ്ജ (സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍), ഫാത്തെമ ( ഇന്ത്യന്‍ സെണ്ട്രല്‍ സ്‌കൂള്‍), മുഹമ്മദ് സായിദ് ആസിഫ് (ന്യൂ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍), ഫഹദ് എസ് അല്‍-മഖ്തൂം (അല്‍ അമല്‍ ഇന്ത്യന്‍ സ്‌കൂള്‍) എന്നിവരാണ്‍ വിജയികള്‍.

കുട്ടിത്തനിമ അംഗങ്ങള്‍ ആയ സെറാഫിന്‍ ഫ്രെഡി, അമയ ആന്‍ ജോജി, ആഞ്ചെലിന്‍ റോസ് സാവിയോ, ദിയാ സംഗീത്, മാളവികാ വിജേഷ് എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങുകള്‍ ഏകോപിപ്പിച്ചു.

മാത്യു വര്‍ഗീസ് (സിഇഒ - ബഹറൈന്‍ എക്‌സ്‌ചേഞ്ച്) , മുസ്തഫ ഹംസ (ചെയര്‍മ്മാന്‍ & സിഇഒ മെട്രോ മെഡികല്‍ ഗ്രൂപ്പ്) , കെഎസ് വര്‍ഗ്ഗീസ് (എം.ഡി.- ജി.എ.ടി) , മുഹമ്മദ് അലി (ഓപറേഷന്‍ മാനേജര്‍- മാന്‍ഗോ ഹൈപ്പര്‍മാര്‍ക്കറ്റ് ), റാണാ വര്‍ഗീസ് (തനിമ ട്രഷറര്‍) , ജിനു കെ അബ്രഹാം (തനിമ ഓഫീസ് സെക്രെട്ടറി), സുരേഷ് കാര്‍ത്തിക് (കരാട്ടേ കായിക താരം) , ശിവാണി ചൗഹാന്‍ (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം), ബാബുജി ബത്തേരി (പ്രൊഗ്രാം കണ്‍വീനര്‍), ദിലീപ് ഡികെ (ഓണത്തനിമ കണ്‍വീനര്‍), ജോജിമോന്‍ (തനിമ ജെനറല്‍ കണ്‍വീനര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.