നിമ കുവൈറ്റ് സംഘടിപ്പിച്ച ഓണത്തനിമയുടെ ഭാഗമായ് 2025ലെ എപിജെ അബ്ദുല്‍ കലാം പേള്‍ ഓഫ് സ്‌കൂള്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഓണത്തനിമ ജോയിന്റ് കണ്‍വീനര്‍ ഡൊമിനിക് ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഓണത്തനിമ കണ്‍വീനര്‍ ബിനില്‍ സ്‌കാരിയ യോഗത്തിന് അധ്യക്ഷത വഹിച്ചു.

പഠന മികവിനൊപ്പം സമഗ്ര മേഖലയിലെ പ്രതിഭകളെയും കണ്ടെത്തിയ ഈ ചടങ്ങില്‍ ഡോ. ധീരജ് ഭാര്‍ദ്വാജ്, പുരസ്‌കാരജേതാക്കളെ അഭിസംബോധന ചെയ്തു. കുവൈത്തിലെ 60,000-ത്തിലധികം വിദ്യാര്‍ത്ഥികളില്‍ നിന്ന് 2024-25 അക്കാദമിക് വര്‍ഷത്തെ പാഠ്യേതരവും പാഠ്യപദ്ധതിയും ഉള്‍ക്കൊളളുന്ന മേഖലകളിലെ അതുല്യ നേട്ടങ്ങള്‍ പരിഗണിച്ച് 24 പേരെയാണ് തിരഞ്ഞെടുത്തത്.

2025ലെ പേള്‍ ഓഫ് ദി സ്‌കൂള്‍സ് അവാര്‍ഡ് നേടിയ 24 വിദ്യാര്‍ത്ഥികള്‍:

1. മുഖ്താര്‍ മുഹമ്മദ് (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മംഗാഫ്)

2. റീമ ജാഫര്‍ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് - അമ്മാന്‍ ബ്രാഞ്ച്)

3. ജിഷ്ണു അരുണ്‍കുമാര്‍ (ന്യൂ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍)

4. ഭാവ്യ മഞ്ചന്ദ (ഫഹാഹീല്‍ അല്‍ വതനിയ ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂള്‍)

5. അമിതോജ് സിംഗ് (സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍)

6. സ്വസ്തിക സൈബിന്‍ (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്)

7. മുനീറ ഫഖ്‌റുദ്ദീന്‍ മുന്ഷി (കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍)

8. ഗൗരിനന്ദ സുജിത് (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍, കുവൈറ്റ്)

9. നേഹ സൂസന്‍ ബിജു (ഇന്ത്യന്‍ എഡ്യൂക്കേഷണല്‍ സ്‌കൂള്‍, കുവൈറ്റ്)

10. ഋത്യുരാജ് അവിനാഷ് (ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍)

11. സാറ നാഹിദ് പാര്‍ക്കര്‍ (ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കുവൈറ്റ്)

12. പട്രിഷ്യ ലില്ലി പിന്റോ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് - ജൂനിയര്‍)

13. നൂര്‍ ഫാത്തിമ (യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, കുവൈറ്റ്)

14. രചന ജെസിന്ത റോബി ജോര്‍ജ് (കാര്‍മല്‍ സ്‌കൂള്‍, കുവൈറ്റ്)

15. ശ്രദ്ധ ദീപ (യുനൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍)

16. അഭിരാം ശബരി (ജാബ്രിയ ഇന്ത്യന്‍ സ്‌കൂള്‍)

17. ഇസ്ര അലി ഘരീബ് (അല്‍ അമല്‍ ഇന്ത്യന്‍ സ്‌കൂള്‍)

18. നഥാന്‍ ജോണ്‍ ജയ്റ്റി (യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, കുവൈറ്റ്) - ബിനി ആന്റണി മെമ്മോറിയല്‍ അവാര്‍ഡ്

19. അന്വിത (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍)

20. സുമയ്യ നസ്രത്ത് (ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍)

21. തനിഷ് സാബു പിള്ള (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് - ICSK സീനിയര്‍)

22. ആന്‍ ട്രീസ ടോണി (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് - ഐസിഎസ്‌കെ ഖൈത്താന്‍)

23. അനിക പിന്റോ (ഇന്ത്യന്‍ ഇംഗ്ലീഷ് അക്കാദമി സ്‌കൂള്‍)

24. ആദിത്യ ബിജു (ഇന്ത്യന്‍ ലേണേഴ്‌സ് ഓണ്‍ അക്കാദമി കുവൈറ്റ്)

സമര്‍പ്പണം, സൃഷ്ടിപ്രതിഭ, മൂല്യങ്ങള്‍, നേതൃഗുണം, പഠനത്തില്‍ ഉള്ള മികവ് എന്നിവ കൊണ്ട് എപിജെ അബ്ദുല്‍ കലാമിന്റെ ആത്മാവിനെ ഈ വിദ്യാര്‍ത്ഥികള്‍ പ്രതിനിധീകരിക്കുന്നുവെന്ന് ഡോ. ഭരദ്വാജ് പ്രശംസിച്ചു. കൂടാതെ യുവ വിദ്യാര്‍ത്ഥികളില്‍ മികവിനെയും അംഗീകാര സംസ്‌കാരത്തെയും വളര്‍ത്തുന്നതിനായി തനിമ കുവൈറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അഭിനന്ദിച്ചു.

ഡോ. ധീരജ് ഭരധ്വാജ് (സിഇഒ - ഡോര്‍2ഡോര്‍ & സിറ്റിലിങ്ക്),മുസ്തഫ ഹംസ (ചെയര്‍മാന്‍ & സിഇഒ, മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്),അബീദ് അബ്ദുല്‍ കരീം (ചെയര്‍മാന്‍, എഎം ഗ്രൂപ്പ് & എംഡി, ദുബായ് ദുബായ് കരക്ക് മക്കാനി),

പ്രദീപ് മേനോന്‍ (സിഎഫ്ഒ, അല്‍ റഷീദ് ഷിപ്പിംഗ് കമ്പനി),

മുസ്തഫ കാരി (വൈസ് പ്രസിഡന്റ് & കണ്‍ട്രി ഹെഡ്, എഫ്എല്‍ജി ഷിപ്പിംഗ് & ലോജിസ്റ്റിക്‌സ്),

റെനോഷ് കുരുവിള (ഏരിയ മാനേജര്‍, ബിഇസി എസ്‌ക്‌ചേഞ്ച്),

ജോയ്ല്‍ ജേക്കബ് (എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റര്‍, യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍സ്),

ഹര്‍ഷല്‍ (മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്),

സയ്യിദ് ആരിഫ് (മാങ്കോ ഹൈപ്പര്‍),

സോളി മാത്യു (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഗള്‍ഫ് ബാങ്ക്) എന്നിവര്‍ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ചടങ്ങ് വിജയകരമാക്കുന്നതില്‍ തനിമ വനിതാവിഭാഗം കണ്‍വീനര്‍ ഉഷ ദീലീപ്, സ്വപ്ന ജോജി, ഷോബിന്‍ സ്‌കറിയ, വിപി വിജേഷ്, ഷീലു ഷാജി, ഡയാന സാവിയോ, സനീത് പംപാല, ലാലു പുന്നൂസ് എന്നിവര്‍ നിര്‍ണായക പങ്കുവഹിച്ചു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സമക്ഷത്തില്‍ ചടങ്ങ് സമാപിച്ചു. വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റിന്റെയും വിലപ്പെട്ട പിന്തുണയ്ക്കും പങ്കാളിത്തത്തിനും തനിമ ടീം നന്ദി അറിയിച്ചു.