- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
വെള്ളാര്‍മ്മല സ്കൂള്‍ കുട്ടികളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് തനിമ കുവൈത്തിന്റെ 'ചെപ്പ്' പദ്ധതി ആരംഭിച്ചു
തനിമ കുവൈറ്റിന്റെ നേതൃത്വത്തില്‍, വയനാട്-ചൂരല്‍മല-വെള്ളാര്‍മല സ്‌കൂളിലെ 10-ക്ലാസ്സ് കുട്ടികളെ മാനസ്സികമായും -ശാരീരികവുമായി ശാക്തീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ചെപ്പ് അഥവാ ചില്‍ഡ്രന്‍ ഹ്യൂമണ്‍ എന്റിച്ച്മെന്റ് പ്രോഗ്രാം ( CHEP - Children Human Enrichment Programme) ആരംഭിച്ചു.
ജനുവരി 1- ന് നിലവില്‍ കുട്ടികള്‍ക്ക് താത്കാലിക പഠനസൗകര്യം ഒരുക്കിയിട്ടുള്ള വയനാട് മേപ്പാടിയിലെ സ്‌കൂളില്‍ തനിമ ഹാര്‍ഡ് കോള്‍ അംഗം ബാബുജി ബത്തേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപകന്‍ ദിലീപ് കുമാര്‍, വേള്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊറ്റക്ഷന്‍ കമ്മീഷന്‍ ദേശീയ വൈസ് പ്രസിഡന്റ് റോയ് മാത്യു , വെള്ളാര്‍മല സ്‌കൂളിന്റെ ഹൃദയ തുടിപ്പായ ശ്രീ ഉണ്ണിമാഷ്, മറ്റ് തനിമഹാര്‍ഡ് കോര്‍ മെമ്പര്‍ എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
ചെപ്പിന്റെ കണ്‍വീനര്‍മാരായ എബി പോള്‍ സ്വാഗതവും ബീന പോള്‍ നന്ദിയും അറിയിച്ചു.
ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ശ്രീ ബാബുജി, എബി, ബീന, ബിബിന്‍ എന്നിവരോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു