- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നാലാം വാര്‍ഷികം 23ന് : വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥി
കുവൈറ്റ് സിറ്റി : മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ പ്രഭാഷണവൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാനുമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ആദ്യ മലയാളം ക്ളബ്ബാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. 2020-ല്‍ രൂപം കൊണ്ട ക്ലബ്ബിന്റെ നാലാം വാര്‍ഷികം (ഭാവനീയം-2024) ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. പ്രസ്തുത യോഗത്തിലെ മുഖ്യ അതിഥിയും പ്രഭാഷകനും ആയി കടന്നുവരുന്നത് പ്രശസ്ത കവിയും സിനിമാഗാനരചയിതാവും മലയാളത്തിന്റെ വിഖ്യാത കവിയായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ മകനും ആയ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ്. […]
കുവൈറ്റ് സിറ്റി : മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ പ്രഭാഷണവൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാനുമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ആദ്യ മലയാളം ക്ളബ്ബാണ് ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. 2020-ല്‍ രൂപം കൊണ്ട ക്ലബ്ബിന്റെ നാലാം വാര്‍ഷികം (ഭാവനീയം-2024) ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. പ്രസ്തുത യോഗത്തിലെ മുഖ്യ അതിഥിയും പ്രഭാഷകനും ആയി കടന്നുവരുന്നത് പ്രശസ്ത കവിയും സിനിമാഗാനരചയിതാവും മലയാളത്തിന്റെ വിഖ്യാത കവിയായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ മകനും ആയ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ്. ശരത്ചന്ദ്രവര്‍മ്മയുടെ പ്രഭാഷണത്തിനും ചോദ്യോത്തരവേളയ്ക്കും ശേഷം അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് ഏരിയ തലത്തിലുള്ള ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവരുടെ ആശംസാപ്രസംഗങ്ങള്ക്ക് ശേഷം സെര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ യോഗം സമാപിക്കുന്നതാണ്. ആഘോഷപരിപാടികള്‍ വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് ഷബീര്‍ സി. എച്ച്, സുനില്‍ എന്‍ എസ് എന്നിവര്‍ അറിയിക്കുകയുണ്ടായി.