കുവൈറ്റ്: കുവൈറ്റിൽ ശൈത്യമെന്ന് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വരെ നീളുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് കുറഞ്ഞ താപനില മൂന്ന് ഡിഗ്രി വരെ സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാർഷികമേഖലയിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും സാധ്യത ഉണ്ടെന്നും വ്യക്തമാക്കി.

ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രായമായവർ, കുട്ടികൾ എന്നിവർ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, കുവൈറ്റിൽ ഇന്നലെ രാവിലെ പലയിടങ്ങളിലും ശക്തമായ മഞ്ഞും പൊടിക്കാറ്റും രൂപപ്പെട്ടിരുന്നു.

രാത്രിയോടെ വീണ്ടും താപനിലയിൽ കുറവുണ്ടാകുകയും നേരിയ കാറ്റിനൊപ്പം തണുപ്പ് വർധിക്കുകയും ചെയ്തിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.