ബ്ബാസിയ ഇന്ത്യന്‍ സെണ്ട്രല്‍ സ്‌കൂളിലെ ജനാവലിയെ ആവേശം കൊള്ളിച്ചുകൊണ്ട് 18ആം ദേശീയ വടംവലി മത്സരത്തിന്റെ ഫൈനലില്‍ സന്‍സലിയ എവര്‍റോളിംഗ് ട്രോഫി ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌സ് ഓഫ് രജീഷ് ടീം-എ ജേതാക്കളായ്. റണ്ണേര്‍സ്സിനുള്ള ബ്ലൂ ലൈന്‍ എവര്‍റോളിംഗ് ട്രോഫി ഫ്രണ്ട്‌സ് ഓഫ് കുവൈത്ത് ബി ടീം കരസ്ഥമാക്കി. ലൂസേര്‍സ്സ് ഫൈനലില്‍ വിജയികളായ യു.എല്‍.സി കെകെബി റെഡ് ടീം എവര്‍റോളിംഗ് ട്രോഫിയ്ക്ക് അര്‍ഹരായി. നാലാം സ്ഥാനക്കാര്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫി യു.എല്‍.സി കെകെബി ബ്ലൂ ടീം നേടി.

സെവന്‍ സ്റ്റാര്‍ കാനഡ ഫ്രണ്ട്‌സ് ഓഫ് കുവൈത്ത്-സി ടീം, ക്യൂ-പോയന്റ് സൊലുഷന്‍സ് ആഹാ കുവൈത്ത് ബ്രദേര്‍സ്സ്, ബ്രദേര്‍സ്സ് ഓഫ് ഇടുക്കി എ ടീം, അജ്പാക്ക് ഫ്രണ്ട്‌സ് ഓഫ് രജീഷ് ബി ടീം എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതനേടി വാശിയോടെ മത്സര രംഗത്ത് ഉണ്ടായിരുന്നു.

ബ്രദേര്‍സ്സ് ഓഫ് ഇടുക്കി-ബി ടീം, യൂറോ ഡീസല്‍ സെന്റര്‍ കുവൈത്ത് കെകെഡിഎ, ടീം അബ്ബാസിയ, ഐസോടെക്ക് സില്‍വര്‍ സെവന്‍സ്, അലി ബിന്‍ അലി ഫ്രണ്ട്‌സ് ഓഫ് കുവൈത്ത് സി ടീം എന്നിവരും ആദ്യപകുതിയില്‍ മാറ്റുരച്ചു.

വ്യക്തിഗത അവാര്‍ഡുകള്‍:

മികച്ച ഭാവിവാഗ്ദാനം: ബിനു ബിജു ('ക്യു' പോയിന്റ് സൊല്യൂഷന്‍സ് ആഹാ കുവൈറ്റ് ബ്രദേഴ്‌സ്)

മികച്ച ബാക്ക്: സനൂപ് (ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌സ് ഓഫ് രജീഷ് - എ)

മികച്ച മുന്‍നിര: അജാസ് (ബോസ്‌കോ ജ്വല്ലറി ആന്‍ഡ് പ്രിന്റേഴ്‌സ് ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ് - ബി)

മികച്ച പരിശീലകന്‍: റഷീദ് (മണി) (ബോസ്‌കോ ജ്വല്ലറി ആന്‍ഡ് പ്രിന്റേഴ്‌സ് ഫ്രണ്ട്‌സ് ഓഫ് കുവൈത്ത് - ബി)

മികച്ച ക്യാപ്റ്റന്‍: മനോജ് (ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌സ് ഓഫ് രജീഷ് - എ)

തനിമ സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ദി ഇയര്‍: സില്‍ജോ ജോര്‍ജ് (ഇടുക്കി ബ്രദേഴ്സ് - എ)

ഫെയര്‍-പ്ലേ ടീം : യൂറോ ഡീസല്‍ സെന്റര്‍ കുവൈറ്റ് കെ.കെ.ഡി.എ

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് : ആശിഷ് തങ്കപ്പന്‍ (ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌സ് ഓഫ് രജീഷ് - എ)