കുവൈത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ചസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികള്‍
കുവൈത്ത് സിറ്റി: കുവൈത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ചസ് ഫെലോഷിപ്പ് (കെ. ഇ. സി. എഫ്) 2024- 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുവൈറ്റിലെ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ഇടവക വികാരി റവ. സിബി പി ജെ. പ്രസിഡണ്ടും, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളി വികാരി ഫാദര്‍. എബ്രഹാം പി ജെ വൈദീക വൈസ് പ്രസിഡണ്ടും, സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് റീഷ് ഇടവകാംഗം ബാബു എബ്രഹാം ജോണ്‍ അല്മായ വൈസ്പ്രസിഡന്റായും, സെന്റ്. ജോണ്‍സ് […]
- Share
- Tweet
- Telegram
- LinkedIniiiii
കുവൈത്ത് സിറ്റി: കുവൈത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ചസ് ഫെലോഷിപ്പ് (കെ. ഇ. സി. എഫ്) 2024- 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുവൈറ്റിലെ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ഇടവക വികാരി റവ. സിബി പി ജെ. പ്രസിഡണ്ടും, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളി വികാരി ഫാദര്‍. എബ്രഹാം പി ജെ വൈദീക വൈസ് പ്രസിഡണ്ടും, സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് റീഷ് ഇടവകാംഗം ബാബു എബ്രഹാം ജോണ്‍ അല്മായ വൈസ്പ്രസിഡന്റായും, സെന്റ്. ജോണ്‍സ് മാര്‍ത്തോമാ ഇടവകാംഗം ബാബു കെ തോമസ് സെക്രട്ടറിയായും, സെന്റ് പീറ്റേഴ്സ് CSI ചര്‍ച്ച് ഇടവകാംഗമായ ജിബു ജേക്കബ് വര്‍ഗീസ് ട്രഷറാര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
കുവൈറ്റിലുള്ള ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ്മ, ഇവാന്‍ജലിക്കല്‍, സി.എസ്.ഐ, ക്നാനായ സഭകളിലെ 17 പള്ളികളാണ് കുവൈറ്റ് എപ്പിസ്കോപ്പല്‍ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വൈദീക കൂട്ടായ്മ, ബൈബിള്‍ ക്വിസ്, സംയുക്ത ക്രിസ്തുമസ് ആഘോഷം തുടങ്ങിയവ 2005 മുതല്‍ കെ. ഇ. സി. എഫ് നടത്തി വരുന്നതായി സെക്രട്ടറി ബാബു കെ. തോമസ് അറിയിച്ചു