കുവൈത്ത് സിറ്റി : വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാര്‍ഗദീപമാണെന്നും ദൈവ ഗ്രന്ഥത്തിലെ ആഴത്തിലുള്ള സന്ദേശങ്ങള്‍ മനസിനെ തൊട്ടുണര്‍ത്തുകയും ശാസ്ത്രീയ സത്യങ്ങള്‍ അനാവരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് യുവ പണ്ധിതന്‍ അല്‍ അമീന്‍ സുല്ലമി കാളിക്കാവ് വ്യക്തമാക്കി. മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍, വെളിച്ചം പരീക്ഷ പഠിതാക്കളുടെ സംഗമത്തില്‍ വെളിച്ചം വഴി തെളിക്കുന്നു എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനിലെ അത്ഭുതരമായ ആശയത്തിലൂടെ ലോകമെമ്പാടും നിരവധി പേര്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഖുര്‍ആന്‍ ലോകത്തിന് വെളിച്ചവും നിര്‍ദ്ദേശവും നല്‍കുന്ന പ്രകാശമാണ്. മുസ്ലിംകള്‍ ഈ ഗ്രന്ഥത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും അതിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അമീന്‍ സുല്ലമി വിശദീകരിച്ചു.

സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, സിദ്ധീഖ് മദനി, അനസ് മുഹമ്മദ്, അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു.