കുവൈറ്റ്: സിഗരറ്റ് സംബന്ധിച്ച നിസ്സാര തർക്കം കുവൈറ്റിൽ ഒരു ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചു. ഫർവാനിയ ഗവർണറേറ്റിലാണ് സംഭവം. 20 വയസ്സ് പ്രായമുള്ള പാക്കിസ്ഥാൻ സ്വദേശിയായ മകൻ, സ്വന്തം പിതാവിനെ കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് അതീവ രഹസ്യമായാണ് അന്വേഷണം നടത്തിയത്. ഒരു ആഴ്ച മുൻപാണ് ഈ ദാരുണമായ സംഭവം നടന്നത്. സിഗരറ്റിന്റെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയായ മകനെ കുവൈത്തിലെ സെൻട്രൽ ജയിലിലേക്ക് മാറ്റി.