- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
കസ്റ്റംസിന്റെ മുന്നിലെത്തിയ ഇരുമ്പ് ഷീറ്റുകൾ അടങ്ങിയ ആ കണ്ടെയ്‌നർ; ഒന്ന് തുറന്ന് പരിശോധിച്ചപ്പോൾ തന്നെ സംശയം; ഒളിപ്പിച്ച നിലയിൽ കണ്ടത്; കൈയ്യോടെ പൊക്കി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 3,144 കുപ്പി വിദേശമദ്യം കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. ഫ്രാൻസിൽ നിന്നെത്തിയ കണ്ടെയ്‌നറിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്.
ഫ്രാൻസ് റിപ്പബ്ലിക്കിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്‌നർ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പരിശോധന നടന്നത്. കണ്ടെയ്‌നറിന്റെ കസ്റ്റംസ് രേഖകളിൽ 'ഇരുമ്പ് ഷീറ്റുകൾ' എന്നാണ് ചരക്കായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, വിശദമായ പരിശോധനയിൽ, രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 3,144 ബോട്ടിൽ വിദേശമദ്യം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന പരിശോധനകൾ തുടരുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.


