- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ; പിന്നാലെ ഡ്രൈവറുടെ മൃതദേഹം കുഴിച്ചു മൂടി; ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: സ്വന്തം വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ കുവൈത്ത് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കീഴ്ക്കോടതി നേരത്തെ വിധിച്ച ശിക്ഷ ശരിവെച്ചുകൊണ്ടുള്ളതാണ് അപ്പീൽ കോടതിയുടെ ഈ സുപ്രധാന വിധി. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച്, പ്രതിയും ഡ്രൈവറും തമ്മിലുണ്ടായ തർക്കമാണ് ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചത്. സാദ് അൽ-അബ്ദുള്ളയിലെ പ്രതിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.
കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി, കൊലപാതകത്തിനുശേഷം മൃതദേഹം അംഘാരയിലെ സ്ക്രാപ്പ് യാർഡിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ അന്വേഷണവും ഫോറൻസിക് പരിശോധനകളും പ്രതിയുടെ പങ്ക് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നു. സാങ്കേതിക തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും പ്രതിക്കെതിരായ കുറ്റം സംശയലേശമെന്യേ തെളിയിക്കാൻ സഹായകമായി. മനഃപൂർവ്വമായ നരഹത്യ, മൃതദേഹം ഒളിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.


