- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് സെന്റ് പീറ്റേഴ്സ് സി.എസ്. ഐ ഇടവക ആദ്യഫല പെരുന്നാള്‍ സംഘടിപ്പിച്ചു

കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്. ഐ ഇടവക ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ റവ. സാജന്‍ പി. മാത്യു ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വേദനകളില്‍ സാന്ത്വനമായി നിലകൊള്ളുമ്പോഴാണ് ഏതൊരു ആഘോഷവും പൂര്‍ണ്ണമാകുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വളര്‍ത്താന്‍ ഇത്തരം കൊയ്ത്തുത്സവങ്ങള്‍ വേദിയാകണമെന്നും അദ്ദേഹം ആഹ്വാനം നല്‍കി.
റവ. സി എം ഈപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി ഹരീത്ത് ഖേത്താന്‍ ഷെലാത്ത്, എന്‍ .ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാന്‍, ജറാള്‍ഡ് ഗോള്‍ബക്ക് റവ: മൈക്കിള്‍ മേബോന എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
റവ:അജു വര്‍ഗീസ്, റവ:തോമസ് മാത്യു ,റവ:സാജന്‍ ജോര്‍ജ്, റവ: ജേക്കബ് വര്‍ഗീസ്, റവ: റീജിന്‍ ബേബി ,റവ:ബിനു എബ്രഹാം, റവ:സിബി പി ജെ, റവ: കോശി കുന്നത്ത് ,വിനോദ് കുര്യന്‍ ,ഫില്‍ജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.


