- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ഇടവക വജ്ര ജൂബിലി ഉദ്ഘാടനം സെപ്റ്റംബര്‍ 5 നു
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 60-ാ0മത് ഇടവക ദിനവും, ഒരു വ4ഷം നീണ്ടു നില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും 2025 സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറുമണിക്ക് കുവൈറ്റിലെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും
ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ . തോമസ് എബ്രഹാം വജ്ര ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ഇടവക ദിന ആരാധനയ്ക്കു നേതൃത്വം നല്‍കുകയും ചെയ്യും
എന്‍.ഈ.സി.കെ, കെ.ടി.എം.സി.സി, കെ.ഈ.സി.എഫ് ഭാരവാഹികളും വിവിധ സഭാ, സംഘടനാ പ്രതിനിധികളു0 ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വജ്ര ജൂബിലിയുടെ ലോഗോയും തീമും പ്രകാശനം ചെയ്യും
'ദൈവത്തിന്റെ വിശ്വസ്തത തലമുറകളിലൂടെ' (സങ്കീ: 119:90) എന്നതാണ് ജൂബിലിയുടെ തീം.
പ്രവാസ ജീവിതത്തില്‍ ഇടവകയോടുള്ള ബന്ധത്തില്‍ 25 വര്ഷം പൂര്‍ത്തീകരിച്ച ഇടവക അംഗങ്ങളെ ആദരിക്കും . ജൂബിലിവര്‍ഷാഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികള്‍ ഏറ്റെടുക്കുകയും, പോഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും .
വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ വിജയത്തിനായി വികാരി റവ. സിബി. പി.ജെ, ജോ4ജജ് വറുഗ്ഗീസ് (സഭ അല്‍മായ ട്രസ്റ്റി), കുരുവിള ചെറിയാ9 ( ജനറല്‍ കണ്‍വീന4), സിജുമോ9 എബ്രഹാ0 (സെക്രട്ടറി), ബിജു ശമൂവേല്‍ (ട്രഷാ4 ) , ഇടവക കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.