കുവൈത്ത് സിറ്റി : റമളാന്‍ മൂന്നിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാര്‍ സംഗമത്തില്‍ മനംകവരുന്ന രൂപത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന യുവ പണ്ഡിതന്‍ നൌഷാദ് മദനി കാക്കവയല്‍ പങ്കെടുക്കും. മാര്‍ച്ച് 3 ന് തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മസ്ജിദുല്‍ കബീറിലാണ് ഇഫ്ത്വാര്‍ സംഗമം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെ മാസം എന്ന വിഷയത്തില്‍ നൗഷാദ് മദനി കാക്കവയല്‍ മുഖ്യ പ്രാഭാഷണം നടത്തും.

വിവിധ സംഘടന പ്രതിനിധികളും അറബികളും സമ്മേളനത്തില്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. സംഗമത്തിലേക്ക് കുവൈത്തിന്റെ വിവിധ ഏരിയകളില്‍ നിന്നായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക 6582 9673, 9992 6427, 9977 6124